Thứ Bảy, 30 tháng 12, 2017

Waching daily Dec 30 2017

പ്രവേശന കവാടത്തിനു ചുറ്റും അരക്കു പുരട്ടി സ്ഥാപിച്ച പെട്ടികളെക്കാലും ഇവർ ഇഷ്ടപ്പെടുന്നത് ഈച്ചകൾ മുൻപ് കയറിത്താമസിച്ച കൂടുകളാണ്.

ചില സ്ഥലങ്ങളിൽ ഇരിക്കുന്ന കൂടുകളിലെ ഈച്ചകൾ മറ്റു ഈച്ചകളുമായി തമ്മിലടിക്കുകയും ചത്ത് വീഴുകയും ചെയ്യാറുണ്ട്. അതിനടുത്തു വേണം ഇങ്ങനെ തയ്യാറാക്കിയ പെട്ടി സ്ഥാപിക്കാൻ.

അല്ലെങ്കിൽ വീടിന്റെ വശങ്ങളിൽ വെയിലും മഴയും ഏൽക്കാത്ത സ്ഥലങ്ങളിലും പെട്ടികൾ സ്ഥാപിക്കാം.

ഇങ്ങനെ വന്നു കയറിയ ഒരു കോളനിയുടെ ഉൾവശമാണ് ഈ വീഡിയോയിൽ കാണുന്നത്.

വന്നുകയറി നാലാം ദിവസം എടുത്ത വീഡിയോ ആണിത്.

ഇത്രയും കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഇക്കാണുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അവർക്കു കൂടിനുള്ളിൽ നടത്തുവാൻ സാധിച്ചു.

നല്ല ഒരളവിൽ സെറുമെനും കൂടാതെ നിരവധി തേനറകളും പൂമ്പൊടിയറകളും നിർമ്മിച്ച് നിറച്ചു അവ സീൽ ചെയ്യുകയും ചെയ്തു.

റാണി ഈച്ചക്ക് മുട്ടയിടാനുള്ള അറകളും നിർമ്മിച്ചുകൊണ്ടിരിക്കുന്നതു വീഡിയോയിൽ കാണാവുന്നതാണ്.

സെറ്റു പിരിഞ്ഞു വരുന്ന കോളനിക്കു ലഭിക്കുന്ന വളർച്ച മറ്റൊരുതരത്തിലും കിട്ടുന്ന കോളനികൾക്കു ലഭിക്കാത്തതിനാൽ നല്ല strength ഉള്ള കോളനി ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്.

A Video by Tiny Bees

Không có nhận xét nào:

Đăng nhận xét